ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ഫെബ്രുവരി 27ന് ആദ്യ ഡെലിഗേറ്റ് കാര്‍ഡ് നടി അനുമോള്‍ സ്വീകരിക്കും

പാലക്കാട്: മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാട് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ഫെബ്രുവരി 27 ഉച്ചയ്ക്ക് 12 ന് മുഖ്യവേദിയായ പ്രിയ-പ്രിയദര്‍ശിനി- പ്രിയതമ കോമ്പൗണ്ടില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍ നിര്‍വഹിക്കും. ചലച്ചിത്ര നടി അനുമോള്‍ ആദ്യ ഡെലിഗേറ്റ് കാര്‍ഡ് സ്വീകരിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമല്‍ അധ്യക്ഷനാവും. അക്കാദമി എക്‌സി. അംഗം സിബി മലയില്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി ആര്‍ അജയന്‍, കേരള ഫിലിം ചേംബര്‍ മുന്‍ പ്രസിഡന്റ് നന്ദകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →