മുസിരിസ് പൈതൃക പദ്ധതിയിലെ ആരാധനാലയങ്ങളുടെ അടിസ്ഥാന വികസന പ്രവൃത്തികളുടെ ഉദ്ഘാടനം 25 ന്

തൃശ്ശൂർ: മുസിരിസ് പൈതൃക പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കുന്ന ആരാധനാലയങ്ങളുടെ അടിസ്ഥാന വികസന പ്രവർത്തികളുടെ ഉദ്ഘാടനം ഫെബ്രുവരി 25 ന് രാവിലെ 11 ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവ്വഹിക്കും. നെൽപിണി ക്ഷേത്രം, തൃപ്പേക്കുളം ശിവക്ഷേത്രം, ശ്രീനാരായണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നീ ആരാധനാലയങ്ങളുടെ അടിസ്ഥാന വികസന പ്രവർത്തികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. മതിലകം ബംഗ്ലാവ് കടവ് പരിസരത്ത് നടക്കുന്ന എന്ന പരിപാടിയിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡൻറ് എം എസ് മോഹനൻ, മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ്, മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →