മഡ്ഡിക്ക് വേണ്ടി സംഗീതമൊരുക്കുന്നു രവി ബസ്റൂർ

കൊച്ചി: വിജയ് സേതുപതിയും മുരളിയും ചേർന്ന് കഴിഞ്ഞ ദിവസം മോഷൻ പോസ്റ്റർ റിലീസ് ചെയ്ത മലയാള ചലച്ചിത്രം മഡ്ഡിക്ക് വേണ്ടി സംഗീതമൊരുക്കുന്നത് അത് ഇന്ത്യയൊട്ടാകെ തരംഗമായ കണ്ണട ചിത്രം കെജിഎഫ് ന് വേണ്ടി സംഗീതം ഒരുക്കിയ രവി ബസ്റൂർ ആണ്. രവി ബസ്റൂറിന്റെ ആദ്യ മലയാള ചിത്രമാണ് ഇത്.

നവാഗതനായ ഡോക്ടർ പ്രഗഭൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വ്യത്യസ്ത ടീമുകൾ തമ്മിലുള്ള വൈരാഗ്യത്തെ കുറിച്ചാണ് പറയുന്നത്. പ്രതികാരം, കുടുംബം, നർമ്മം, സാഹസികത, എന്നിവയെല്ലാം ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് പ്രഗഭൽ പറയുന്നു. ഡ്യൂപ്പുകളെ ഉപയോഗിച്ചിട്ടില്ലാത്ത ഈ സിനിമയിൽ ഓഫ് റോഡ് റേസിംഗിൽ പ്രധാന അഭിനേതാക്കളെ രണ്ടു വർഷത്തോളം പരിശീലിപ്പിച്ചു എന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →