കേരളത്തിന്‌ വീണ്ടും ഒന്നാംസ്ഥാനം : തൊഴിലില്ലായ്‌മാ നിരക്ക്‌ ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം

മുംബൈ: ആശ്രിത നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും വെല്ലുവിളയായിരിക്കെ പുതിയ തൊഴിലില്ലായ്‌മാ നിരക്ക്‌ സര്‍ക്കാരിന്‌ തലവേദനയാകുന്നു. കേന്ദ്രസര്‍ക്കാര്‍ നടത്തിയ പീരിയോഡിക്‌ സര്‍വേഫലം പ്രകാരം ഇന്ത്യയില്‍ തൊഴിലില്ലായ്‌മാ നിരക്കില്‍ കേരളം ഒന്നാമതാണ്‌. 2020 ജനുവരി മുതല്‍ മാര്‍ച്ചുവരെയുളള കാലയളവിലെ കണക്കനുസരിച്ച്‌ കേരളത്തില്‍ 15നും 29 നും ഇടയില്‍ പ്രയമുളളവരില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 40.5 ശതമാനമാണ്‌ . 21 ശതമാനമാണ്‌ ദേശീയ ശരാശരി. ഇതേകാലയളവില്‍ ഗ്രാമത്തിലെ തൊഴിലില്ലായ്‌മ നിരക്ക്‌ 35.8 ശതമാനവും നഗരങ്ങളില്‍ 34.6 ശതമാനവുമാണ്‌.

ഈ വര്‍ഷം ജനുവരി 14ന്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌ പറഞ്ഞത്‌ കേരളത്തിലെ തൊഴിലില്ലായ്‌മാ നിരക്ക്‌ 36 ശതമാനമാണെന്നായിരുന്നു. ഇതും ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണ്‌. 17 ശതമാനമാണ്‌ ദേശീയ ശരാശരി. 2018-19 കാലത്തെ കണക്കാണിത്‌. കോവിഡ്‌ കാലത്തെ കണക്കുകൂടി വരുമ്പോള്‍ സംസ്ഥാനത്തെ തൊഴിലില്ലായമാ നിരക്ക്‌ ഇനിയും ഉയരാനാണ്‌ സാധ്യത. 2019 ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്‌മാ നിരക്ക്‌. ഇതില്‍ 11.57 ശതമാനം വര്‍ദ്ധനയാണ്‌ ‌ തൊട്ടടുത്ത പാദവാര്‍ഷിക കാലത്ത്‌ ഉണ്ടായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →