തിരുവനന്തപുരം: പരമ്പരാഗത തൊഴിൽ മേഖലയായ മരപ്പണിയിൽ വൈദഗ്ധ്യം നേടിയവർക്കായി ആധുനിക യന്ത്രത്തിന്റെ പരിശീലനത്തിനായി കേരള ആർട്ടിസാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ പൊതുസേവന കേന്ദ്രം ആരംഭിച്ചു. കൊല്ലം ഉമയനല്ലൂർ പൊതു സേവനകേന്ദ്രത്തിലുള്ള കാഡ്കോ റേറ്റ് കോൺട്രാക്ട് പ്രൊഡക്ഷൻ കം ട്രെയിനിംഗ് സെന്ററിന്റെ പ്രവർത്തന ഉദ്ഘാടനം ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ നിർവഹിച്ചു. ചടങ്ങിൽ കാഡ്കോ മാനേജിംഗ് ഡയറക്ടർ അജിത് കുമാർ.കെ.ജി, ഡയറക്ടർമാരായ കെ. ശിവശങ്കരൻ, ആർ.കെ. ശശിധരൻ പിള്ള, ജോൺ മാത്യു, പ്രോജക്ട് മാനേജരായ ആദർശ്. എസ്, അജികുമാർ. എസ് എന്നിവർ പങ്കെടുത്തു.
മരപ്പണിക്കാർക്കായി കാഡ്കോയുടെ പൊതു സേവന കേന്ദ്രം
