ഈ​ടു ന​ല്‍​കി​യ ഭൂ​മി​യു​ടെ രേ​ഖ​ക​ളി​ല്‍ സാ​ങ്കേ​തി​ക ന്യാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞു വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേധി​ച്ചു, ബാ​ങ്കി​ന് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം

കൊ​ച്ചി: ഈ​ടു ന​ല്‍​കി​യ ഭൂ​മി​യു​ടെ രേ​ഖ​ക​ളി​ല്‍ സാ​ങ്കേ​തി​ക ന്യാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞു വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേ​ധി​ച്ച ബാ​ങ്കി​നു ഹൈ​ക്കോ​ട​തി​യു​ടെ രൂക്ഷ വി​മ​ര്‍​ശ​നം. രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യാ​ല്‍ ര​ണ്ടാ​ഴ്ച​യ്ക്ക​കം തു​ക ന​ല്‍​കാ​നും സിം​ഗി​ള്‍ ബെ​ഞ്ച് നി​ര്‍​ദേ​ശം ന​ല്‍​കി. തി​രു​വ​ന​ന്ത​പു​രം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി​നി ശ്രു​തി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. വാ​യ്പ നി​ഷേ​ധി​ച്ച ബാ​ങ്കി​ന്റെ ന​ട​പ​ടി വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​ഠ​നം തു​ട​രാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​ക്കു​ന്ന​തും അ​വ​രു​ടെ ഭാ​വി ത​ക​ര്‍​ക്കു​ന്ന​തു​മാ​ണെ​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

പ​ഠ​ന​ത്തി​ല്‍ മി​ടു​ക്ക​രാ​യ​വ​ര്‍​ക്ക് ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​നു കേ​ന്ദ്ര​സ​ര്‍​ക്കാ​രിന്റെ ന​യ​പ​ര​മാ​യ പ​ദ്ധ​തി​യാ​ണു വി​ദ്യാ​ല​ക്ഷ്മി വാ​യ്പാ പ​ദ്ധ​തി. വെ​റും സാ​ങ്കേ​തി​ക​ത​യു​ടെ പേ​രി​ല്‍ പ​ഠ​നം മു​ട​ങ്ങി​യാ​ല്‍ ഈ ​പ​ദ്ധ​തി​യു​ടെ ഉ​ദ്ദേ​ശ്യ ല​ക്ഷ്യ​ങ്ങ​ള്‍​ക്കു വി​രു​ദ്ധ​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹ​ര്‍​ജി​ക്കാ​രി റ​ഷ്യ​യി​ല്‍ മെ​ഡി​സി​നു പ​ഠി​ക്കാ​നാ​യി 15 ല​ക്ഷം രൂ​പ വി​ദ്യാ​ല​ക്ഷ്മി വാ​യ്പാ പ​ദ്ധ​തി പ്ര​കാ​രം സ്റ്റേ​റ്റ് ബാ​ങ്കിന്റെ ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ബ്രാ​ഞ്ചി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. പി​താ​വി​ന്റെ പേ​രി​ലു​ള്ള ഭൂ​മി​യാ​ണ് ഈ​ടു ന​ല്‍​കി​യ​ത്. 39 വ​ര്‍​ഷം മുൻപ് ഭൂ​മി ഇ​ഷ്ട​ദാ​ന​മാ​യി ല​ഭി​ച്ച​തി​ന്റെ​യും 27 കൊ​ല്ലം മു​ന്പു​ള്ള പ​വ​ര്‍ ഓ​ഫ് അ​റ്റോ​ര്‍​ണി​യു​ടെ​യും ഒ​റി​ജി​ന​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്ക് വാ​യ്പാ​പേ​ക്ഷ നി​ര​സി​ച്ചു.

ഇ​വ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ രേ​ഖ ഹ​ര്‍​ജി​ക്കാ​രി ന​ല്‍​കി​യി​ട്ടും ഒ​റി​ജി​ന​ല്‍ ത​ന്നെ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ വാ​യ്പ നി​ഷേ​ധി​ച്ച​ത്. ഫീ​സ് ന​ല്‍​കു​ന്ന​തു വൈ​കി​യാ​ല്‍ പു​റ​ത്താ​ക്കേ​ണ്ടി വ​രു​മെ​ന്നു കോ​ള​ജ് അ​ധി​കൃ​ത​ര്‍ ജ​നു​വ​രി 18ന് ​ഹ​ര്‍​ജി​ക്കാ​രി​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ​തും ഹൈ​ക്കോ​ട​തി ക​ണ​ക്കി​ലെ​ടു​ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →