കൊച്ചി: ഹിന്ദിയിലെ അന്ധാദുൻ എന്ന സിനിമയുടെ മലയാളം റീമേക്കായ ഭ്രമം എന്ന ചിത്രത്തിൽ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി ആയി എത്തുന്നതോടൊപ്പം നടൻ ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പോലീസ് ഇൻസ്പെക്ടറുടെ വേഷത്തിൽ നിൽക്കുന്ന തന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.
കണ്ണാടിയിലേക്ക് നോക്കൂ അവിടെയാണ് നിങ്ങളുടെ മത്സരം എന്ന് കുറിച്ചുകൊണ്ടാണ് ഉണ്ണി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദന് ലുക്കിനെ പ്രശംസിച്ചു കൊണ്ടുള്ള കമന്റുകൾ ആരാധകർ പോസ്റ്റ് ചെയ്യുന്നുണ്ട്. ബോളിവുഡിലെ മുൻനിര സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച രവി കെ ചന്ദ്രനാണ് സിനിമ സംവിധാനവും ഛായഗ്രഹണവും നിർവഹിക്കുന്നത്. തിരക്കഥ സംഭാഷണം ശരത് ബാലൻ, ലൈൻ പ്രൊഡ്യൂസർ ബാദുഷ എൻ എം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, സംഗീതസംവിധാനം ജോക്സ് ബിജോയ്. എ പി ഇൻറർനാഷണലിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിൽ ശങ്കർ, ജഗദീഷ്, സുധീർ കരമന, സുരഭി ലക്ഷ്മി, അനന്യ, എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

