ബ്ലാക്ക്‌ ഫംഗസ്‌ വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

കാഴ്‌ച നഷ്ടത്തിനും മരണത്തിനും വരെ കാരണമാകാവുന്ന ബ്ലാക്ക ഫംഗസ്‌ വ്യാപിക്കുന്നു. കോറൊണാ രോഗമുക്തരില്‍ അപൂര്‍വമായി കണ്ടുവരുന്ന അപകടകാരിയായ ഫംഗസ്‌ ബാധയാണ്‌ മ്യൂക്കോര്‍ മൈക്കോസിസ്‌ അഥവാ ബ്ലാക്ക്‌ ഫംഗസ്‌. ബ്ലാക്ക് ഫംഗസ്‌ ബാധിച്ചവര്‍ ഇതിന്‌ മുമ്പും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും നിലവില്‍ കൊറോണ കാലത്ത്‌ ഈ രോഗികളുടെ എണ്ണം കൂടുന്നതായി വിദഗ്‌ദധര്‍ പറയുന്നു. മാത്രമല്ല ഇത്‌ മരണ നിരക്ക്‌ കൂട്ടിയേക്കാമെന്ന ആശങ്കയും ആരോഗ്യ വിദഗ്‌ദര്‍ പങ്കുവയ്‌ക്കുന്നു. പ്രമേഹം പോലുളള സഹരോഗാവസ്ഥകള്‍ ഉളളവരില്‍ ബ്ലാക്ക്‌ ഫംഗസ്‌ ബാധക്കുളള സാധ്യതകള്‍ കൂടുതലാണ്‌ . എന്നാല്‍ കൃത്യസമയത്ത് രോഗ നിര്‍ണ്ണയം നടത്തിയാല്‍ അപകട സാധ്യത ഇല്ലാതാവുകയും ചെയ്യും.

ബ്ലാക്ക്‌ ഫംഗസ്‌ രോഗം ബാധിച്ച നിരവധി ആളുകള്‍ ചികിത്സ തേടിയെത്തുന്നായി ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലെ ഇഎന്‍ടി സര്‍ജന്മാര്‍ പറയുന്നു. മ്യൂക്കോര്‍സൈറ്റിസ്‌ എന്ന ഒരുതരം പൂപ്പലുണ്ടാക്കുന്ന അപൂര്‍വ രോഗമാണ്‌ ബ്ലാക്ക്‌ ഫംഗസ്‌. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റ്‌ ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ മൂലം ഇതിനുളള മരുന്ന്‌ കഴിക്കുന്നവരും എല്ലാം ബ്ലാക്ക്‌ ഫംഗസ്‌ ഭീഷണി നേരിടുന്നു. കഴിഞ്ഞ 25 വര്‍ഷത്തില്‍ പ്രതിവര്‍ഷം 25 ഓ 30 ഓ രോഗികളാണ്‌ ഇതിനുളള ചികിത്സ തേടി വന്നിരുന്നതെങ്കില്‍ കൊറോണകക്കുശേഷം 50 ഓളം രോഗികള്‍ക്ക്‌ ഈ അണുബാധ ഉണ്ടായെന്ന് വിദഗ്‌ദര്‍ പറയുന്നു. അവയവം മാറ്റി വെക്കല്‍ നടക്കുമ്പോഴും തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സക്കിടയിലും പ്രതിരോധ ശേഷി കുറഞ്ഞ രോഗികളില്‍ ഈ കൊലയാളി ഫംഗല്‍ ബാധ പ്രത്യക്ഷപ്പെടാറുണ്ട്‌ എന്നാല്‍ നിലവില്‍ ഫംഗസ്‌ ബാധയുണ്ടാവിുന്നത്‌ പരിഭ്രാന്തി സൃഷ്ടിക്കുന്നു.

സാധാരണ ജലദോഷമോ ,മൂക്കടപ്പോ മൂക്കൊലിപ്പോ ഒക്കെയാവാം ഇതിന്റെ ലക്ഷണങ്ങല്‍. ആദ്യഘട്ടത്തില്‍ തിരിച്ചറിയുക എളുപ്പമല്ല. കണ്ണിലേയും കവിളിലേയും നീര്‍വീക്കം മൂക്കില്‍ കറുത്ത വരണ്ട പുറംതോട്‌ തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന കൊറോണ രോഗികള്‍ക്കും കൊറോണാ രോഗ മുക്തര്‍ക്കും ഉടനെ ബയോപ്‌സി നടത്തി ആന്‍റി ഫംഗല്‍ തെറാപ്പി ആരംഭിക്കണമെന്ന്‌ ഗംഗാറാം ആശുപത്രിയിലെ ഇഎന്‍ടി സര്‍ജന്‍ വരുണ്‍ റായി പറയുന്നു. ആദ്യം മൂക്കിനേയും പിന്ന കണ്ണുകളേയും തുടര്‍ന്ന്‌ തലച്ചോറിനേയുമാണ്‌ ഈ ഫംഗസ്‌ ബാധിക്കുക. ഫംഗസിന്‍റെ സാന്നിദ്ധ്യം നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ രോഗിയെ രക്ഷിച്ചെടുക്കാനാകുമെന്ന്‌ ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →