രാജ്യവ്യാപകമായി കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍

ന്യൂഡൽഹി: രാജ്യവ്യാപകമായി കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ വരുംദിവസങ്ങളില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ രണ്ട് മഹാപഞ്ചായത്തുകളില്‍ പങ്കെടുക്കും. തുടര്‍ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച വെളളിയാഴ്ച (12/02/21) സിംഗുവില്‍ യോഗം ചേരും.

പഞ്ചാബിലും ഉത്തര്‍പ്രദേശിലും അടക്കം സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തുകള്‍ കര്‍ഷകരുടെ വന്‍സാന്നിധ്യത്തെ തുടര്‍ന്ന് രാജ്യശ്രദ്ധ പിടിച്ചുപറ്റിയ സാഹചര്യത്തിലാണ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. രാജസ്ഥാനിലെ ശ്രീഗംഗാ നഗറിലും, ഹനുമാന്‍ഗഡിലും ഈ മാസം 18 നും മഹാരാഷ്ട്രയിലെ യവാത്മലില്‍ 20 നും കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കും.

മഹാരാഷ്ട്രയിലെ കൂട്ടായ്മ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ഉദ്ഘാടനം ചെയ്യും. ബഹുജന പങ്കാളിത്തത്തോടെ വിദര്‍ഭ മേഖലയിലെ കര്‍ഷകരെ അടക്കം പങ്കെടുപ്പിച്ച് സമര പരിപാടി വന്‍വിജയമാക്കാനാണ് കര്‍ഷക സംഘടനകള്‍ തയാറെടുക്കുന്നത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →