കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് പ്രമേയം പാസാക്കാന്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍

പട്‌ന: വിവാദ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ സാധ്യത. നിയമങ്ങളെ പിന്തുണച്ച് സംസാരിച്ച അദ്ദേഹം ഈ നിയമനിര്‍മ്മാണങ്ങള്‍ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണെന്നും അവര്‍ക്കെതിരല്ലെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച കുമാര്‍, ഈ വിഷയത്തില്‍ തങ്ങളുടെ പാര്‍ട്ടി സര്‍ക്കാരിനൊപ്പമാണെന്നും നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷക യൂണിയനുകളുമായി ചര്‍ച്ച നടത്തി കേന്ദ്രം വിഷയത്തില്‍ തീരുമാനമുണ്ടാക്കുമെന്നും പ്രതികരിച്ചു.

പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോര്‍പ്പറേറ്റ് അനുകൂലവും നിലവിലുള്ള മണ്ഡി, എംഎസ്പി സംഭരണ സമ്പ്രദായങ്ങള്‍ക്കെതിരെയുമുള്ള മൂന്ന് നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകര്‍ വിവിധ ദില്ലി അതിര്‍ത്തികളില്‍ രണ്ട് മാസത്തിലേറെയായി പ്രതിഷേധിച്ച് വരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →