ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പ്രശസ്ത നടൻ ഋഷി കപൂറിന്റെയും രൺധീർ കപൂറിന്റെയും സഹോദരനാണ്. സഹോദരഭാര്യ നീതു കപൂറാണ് വിവരം അറിയിച്ചത്.

നടൻ എന്നതിനൊപ്പം സംവിധായകൻ, നിർമ്മാതാവ്, എഡിറ്റർ എന്ന നിലയിലും രാജീവ് കപൂർ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

രാം തേരി ഗംഗാ മെയ്‌ലി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു, മേരാ സാഥി, ഹം തു ചലേ പർദേസ്, ആസ്മാൻ തുടങ്ങിയവയും രാജീവ് കപൂർ അഭിനയിച്ച സിനിമകളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →