കത്വ കേസ്; അഡ്വ. മുബീന്‍ ഫാരൂഖിന് പണം നല്‍കിയെന്ന യൂത്ത് ലീഗ് വാദം തെറ്റെന്ന് ഡിവൈഎഫ്‌ഐ

കോഴിക്കോട്: കത്വ കേസ് നടത്തിപ്പിന് അഡ്വ. മുബീന്‍ ഫാരൂഖിന് പണം നല്‍കിയെന്ന യൂത്ത് ലീഗ് വാദം തെറ്റെന്ന് ഡിവൈഎഫ്‌ഐ. മുബീന്‍ ഫാറൂഖ് കേസിന്റെ ഒരു ഘട്ടത്തില്‍ പോലും പങ്കെടുത്തിരുന്നില്ലെന്ന അഡ്വ. ദീപിക സിംഗ് രാജാവത്തിന്റെ ശബ്ദ സന്ദേശം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പുറത്തു വിട്ടു

കത്വ ഫണ്ട് തട്ടിപ്പ് ആരോപണം ശക്തമായതോടെയാണ് കേസ് വാദിക്കാന്‍ പണം നല്‍കിയ അഡ്വ. മുബീന്‍ ഫാറൂഖിനെ യൂത്ത് ലീഗ് ഹാജരാക്കിയത്. 9,35,000 രൂപ അഭിഭാഷകന് നല്‍കിയെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഈ വാദം തെറ്റാണെന്നും അഡ്വ. മുബീന്‍ ഫാറൂഖ് കേസിന്റെ ഒരു ഘട്ടങ്ങളിലും പങ്കെടുത്തിരുന്നില്ലെന്നും ഡിവൈഎഫ്‌ഐ അരോപിച്ചു.

കത്വ പെൺകുട്ടിയുടെ പേരില്‍ കോടികളുടെ തട്ടിപ്പാണ് യൂത്ത് ലീഗ് നടത്തിയതെന്ന് എ എ റഹീം പറഞ്ഞു. ഫണ്ട് തട്ടിപ്പ് ആരോപണം സിപിഐഎം ഉള്‍പ്പെടെ രാഷ്ട്രീയ ആയുധമാക്കുമ്പോള്‍ ദീപിക സിംഗ് രാജാവത്തിന്റെ വെളിപ്പെടുത്തല്‍ യൂത്ത് ലീഗിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →