ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശ് അറസ്റ്റിൽ

കൊച്ചി: സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തി പരാമർശത്തിനെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു.

ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയിന്മേൽ സൈബർ പോലീസാണ് ദിനേശിനെ അറസ്റ്റ് ചെയ്തത്. തന്നെക്കുറിച്ച് അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി പരാതി നൽകിയത്. പിന്നീട് വീഡിയോ നീക്കം ചെയ്തിരുന്നു. ശാന്തിവിള ദിനേശ് ഈ കേസിൽ മുൻകൂർ ജാമ്യം നേടിയിരുന്നു.

ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പോലീസ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നൽകിയിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമർശങ്ങൾ ദിനേശ് നടത്തിയെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി.

Share
അഭിപ്രായം എഴുതാം