20 കോടി കൊവിഡ് ടെസ്റ്റ്: ഇന്ത്യയില്‍ റെക്കോഡ് നേട്ടം

ന്യൂഡല്‍ഹി: കൊവിഡ് പരിശോധനകളുടെ എണ്ണത്തില്‍ അപൂര്‍വമായ റെക്കോര്‍ഡ് രേഖപ്പെടുത്തി ഇന്ത്യ. ഇന്നലെ വരെ 20 കോടി (20,06,72,589) കൊവിഡ് രോഗനിര്‍ണയ പരിശോധന നടത്തിയെന്ന നാഴികക്കല്ലാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,40,794 പരിശോധന നടത്തി. 1,214 ഗവണ്‍മെന്റ് ലബോറട്ടറികളും 1,155 സ്വകാര്യ ലബോറട്ടറികളും ഉള്‍പ്പെടെ 2369 ടെസ്റ്റിംഗ് ലാബുകള്‍ വഴിയാണ് ഈ നേട്ടം കൈവരിച്ചത്. ദിനംപ്രതിയുള്ള പുതിയ കേസുകളില്‍ കുറവും രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. രോഗമുക്തി ഏകദേശം 97.19 ശതമാനത്തിലെത്തി. ആകെ 1,05,10,796 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,488 രോഗികള്‍ സുഖം പ്രാപിച്ച് ആശുപത്രിവിട്ടു.

അതേസമയം, രാജ്യത്ത് പോസിറ്റിവിറ്റി നിരക്കും കുറയുന്നുണ്ട്. ഇപ്പോള്‍ ഇത് 5.39% ആണ്. സുസ്ഥിര അടിസ്ഥാനത്തില്‍ ഉയര്‍ന്ന തോതിലുള്ള സമഗ്ര പരിശോധന ദേശീയ പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന് കാരണമായി. കുറഞ്ഞ ദൈനംദിന കേസുകള്‍ക്കൊപ്പം ഉയര്‍ന്ന ദൈനംദിന പരിശോധനയുടെ ഫലമായാണ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത്. ഇന്ത്യയില്‍ മൊത്തം സജീവ രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ് തുടരുകയാണ്. ഇന്ന് 1.5 ലക്ഷമായി (1,48,590) കുറഞ്ഞു, ഇത് 8 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇത് രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ 1.37% മാത്രമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നൂറിലധികം മരണങ്ങള്‍ (95) രേഖപ്പെടുത്തി. ഏറ്റവും വേഗതയില്‍ കൊവിഡ് വാക്‌സിന്‍ 5 ദശലക്ഷം പേര്‍ക്കു നല്‍കിയ രാജ്യമാണ് ഇന്ത്യ. വെറും 21 ദിവസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാനായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →