കൊല്ലം: ചിതറ ഗവണ്‍മെന്റ് എല്‍ പി എസിന് പുതിയ ഹൈടെക് മന്ദിരമായി. പൂര്‍ത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി. ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ ബഹുനില മന്ദിരം പണികഴിപ്പിച്ചിട്ടുള്ളത്.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി, ജില്ലാ പഞ്ചായത്ത് അംഗം ജെ നജീബത്ത്, സ്‌കൂള്‍ എച്ച് എം രാജു, പി ടി എ പ്രസിഡന്റ് എം ആര്‍ നജീബ്, അധ്യാപക- അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.396/2021)