ന്യൂഡല്‍ഹി: ചരക്കുസേവന നികുതി നടപ്പാക്കിയത് മൂലം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായ നഷ്ടം പരിഹരിക്കുന്നതിന് കേന്ദ്രം നല്കുന്ന തുകയുടെ 14-ാം പ്രതിവാര ഗഡുവായ 6,000 കോടി രൂപ കേന്ദ്ര ധനകാര്യ മന്ത്രാലയം കൈമാറി. ഇതില്‍ 5,516.60 കോടി രൂപ ജിഎസ്ടി കൗണ്‍സില്‍ അംഗങ്ങളായ 23 സംസ്ഥാനങ്ങള്‍ക്കും, 483.40 കോടി രൂപ നിയമനിര്‍മ്മാണ സഭ നിലവിലുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും (ഡല്‍ഹി, ജമ്മു കശ്മീര്‍, പുതുച്ചേരി) ആണ് അനുവദിച്ചത്. ബാക്കിയുള്ള 5 സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, സിക്കിം എന്നിവയ്ക്ക് ജിഎസ്ടി നടപ്പാക്കിയത് മൂലം വരുമാനക്കുറവ് ഉണ്ടായിട്ടില്ല.ഇതുവരെ കണക്കാക്കിയ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ 76 ശതമാനവും സംസ്ഥാനങ്ങള്‍ക്കും, നിയമനിര്‍മ്മാണ സഭ നിലവിലുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കിക്കഴിഞ്ഞു. ഇതില്‍ 76,616.16 കോടി രൂപ സംസ്ഥാനങ്ങള്‍ക്കും, 7,383.84 കോടി രൂപ നിയമനിര്‍മ്മാണ സഭ നിലവിലുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് നല്‍കിയത്.
ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ 6,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് കൈമാറി
