വ്യോമസേനയ്ക്ക് 83 തേജസ്; എച്ച്.എ.എല്ലുമായി കരാറായി

ന്യൂഡല്‍ഹി: വ്യോമസേനയ്ക്കു വേണ്ടി 83 തേജസ് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഹിന്ദുസ്ഥാന്‍ എറോനോട്ടിക്കല്‍സ് ലിമിറ്റഡുമായി (എച്ച്.എ.എല്‍) കരാറായി. ബംഗളുരുവില്‍ എയ്റോ ഇന്ത്യ-2021 പ്രദര്‍ശനം ഇന്നു തുടങ്ങുന്നതിനോടനുബന്ധിച്ചാകും കരാര്‍ ഒപ്പുവയ്ക്കുക. തേജസിന്റെ ഏറ്റവും ആധുനികമായ എംകെ-1എ പോര്‍വിമാനങ്ങള്‍ 73 എണ്ണവും പത്ത് എല്‍സിഎ എംകെ-1 ട്രെയിനര്‍ വിമാനങ്ങളുമാണു വാങ്ങുന്നത്. പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിന് 48,000 കോടി രൂപയുടെ കരാറാണു നല്‍കുന്നത്.

എച്ച്.എ.എല്ലില്‍നിന്നു 33 തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിനു പ്രതിരോധ മന്ത്രാലയം നല്‍കിയ ശിപാര്‍ശ കഴിഞ്ഞ 13-നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി യോഗം ചേര്‍ന്ന് അംഗീകരിച്ചിരുന്നു.

പ്രതിരോധ ഉപകരണ നിര്‍മാണത്തിലെ സ്വയംപര്യാപ്തതയിലേക്കുള്ള വലിയൊരു ചുവടായാണ് ഇതിനെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വിശേഷിപ്പിച്ചത്.40 തേജസുകള്‍ക്ക് വ്യോമസേന നേരത്തേ നല്‍കിയ ഓര്‍ഡര്‍ അന്തിമ നടപടിക്രമങ്ങളിലാണ്. അത്യാധുനിക റഡാറുകളും കാഴ്ചപരിധിക്കപ്പുറത്തേക്കു തൊടുക്കാവുന്ന മിസൈലുകളും എംകെ1-എ വിമാനങ്ങളിലുണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →