75 വയസിന് മുകളിൽ പ്രായമുള്ള പൗരന്മാരെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കി

ന്യൂഡൽഹി: 75 വയസിന് മുകളിൽ പ്രായമുള്ള പൗരന്മാരെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി പ്രഖ്യാപിച്ചു.

നമ്മുടെ രാജ്യത്തെ മുതിർന്ന പൗരന്മാരെ ഐടിആർ ബാധ്യതയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് പറഞ്ഞാണ് ധനമന്ത്രി ഈ പ്രഖ്യാപനം ആരംഭിച്ചത്. പെൻഷൻ , പെൻഷന്റെ പലിശ എന്നിവയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന 75 വയസിന് മുകളിൽ പ്രായമുള്ള വയോധികരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക.

ഇതിന് പുറമെ ചെറുകിട നികുതിദായകർക്കായും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ടാക്സ് ഇൻവെസ്റ്റി​ഗേഷൻ റീ ഓപ്പൺ ചെയ്യുന്നതിനുള്ള സമയം മൂന്ന് വർഷമായി ചുരുക്കി. നേരത്തെ ഇത് ആറ് വർഷമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →