ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചനയില്‍ യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി ഡല്‍ഹി പോലീസ് കേസെടുത്തു. ഗൂഢാലോചനയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള സംഘടനകളുടെയും വ്യക്തികളുടെയും പങ്ക് അന്വേഷിക്കും. ഡല്‍ഹി പോലീസിലെ സ്പെഷല്‍ സെല്ലിനാണ് അന്വേഷണ ചുമതല. അതിനിടെ, ചെങ്കോട്ട അക്രമത്തില്‍ യോഗേന്ദ്ര യാദവ്, ബല്‍ദേവ് സിങ് സിര്‍സ ഉള്‍പ്പടെ 20 കര്‍ഷക നേതാക്കള്‍ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. അക്രമങ്ങള്‍ ഉണ്ടാകില്ലെന്ന് പോലീസിന് നല്കിയ ഉറപ്പ് ലംഘിച്ചത് എന്തുകൊണ്ടെന്നു മൂന്നു ദിവസത്തിനകം വിശദീകരിക്കണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് നേതാക്കള്‍ക്കു െകെമാറി. ഇവര്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്നാണ് പോലീസിന്റെ വിശദീകരണം. നേതാക്കളുടെ പാസ്പോര്‍ട്ട് തടഞ്ഞുവെക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.
റിപ്പബ്ലിക് ദിന അക്രമം:യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി കേസ്
