ന്യൂഡൽഹി: ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ നടന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി കര്‍ഷക സംഘടനകള്‍. പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ചെങ്കോട്ടയിലെ സംഭവ വികാസങ്ങളെന്ന് സംയുക്ത കിസാന്‍ മുക്തി മോര്‍ച്ച ആരോപിച്ചു.
അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളില്‍ ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്.എന്‍. ശ്രീവാസ്തവ പറഞ്ഞു. ഇതുവരെ പത്തൊന്‍പത് പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അറസ്റ്റുകളിലേക്ക് ഇന്ന് പൊലീസ് കടന്നേക്കും.
ധാരണകള്‍ ലംഘിച്ചതിന് നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം അറിയിക്കാന്‍ ആവശ്യപ്പെട്ട് കര്‍ഷക നേതാവ് ദര്ശന് പാലിന് നോട്ടീസ് അയച്ചു. അതേസമയം, ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം അറുപത്തിനാലാം ദിവസത്തിലേക്ക് കടന്നു.



