ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ കര്‍ഷക നേതാക്കള്‍ക്കെതിരെ കേസ്. മേധാ പട്കര്‍ ഉൾപ്പെടെ 37 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മേധാ പട്കറിന് പുറമെ യോഗേന്ദ്ര യാദവ്, ഡോ.ദർശൻപാൽ, രാകേഷ് ടിക്കായത്ത്, ഭൂട്ടാ സിംഗ്, ഗുർനാം സിംഗ് ചദൂനി, ജെഗീന്ദർ ഉഗ്രഹ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഘർഷത്തിനിടെ മരിച്ച കർഷകനും പ്രതിപ്പട്ടികയിൽ ഉണ്ട്. പൊലീസ് നിബന്ധനകൾ മറികടന്ന് സംഘർഷമുണ്ടാക്കിയതിനാണ് കേസ്.