രാജ്യത്ത് 24-01-2021, തിങ്കളാഴ്ച 14,849 പേർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. 6036 പേരും കേരളത്തിൽ. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര- 2,697 പേർ

തിരുവനന്തപുരം: രാജ്യത്ത് 24-01-2021, തിങ്കളാഴ്ച 14,849 പേർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്- 6036 പേർ. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര- 2,697 പേർ. ഇത് സൂചിപ്പിക്കുന്നത് കേരളത്തിലെ കോവിഡ് രോഗവർദ്ധന ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണ്.

നാല് ദിവസമായി സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിന് മുകളിലാണ്. 22 – 1 -2021 വെള്ളിയാഴ്ച രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് 11.63 ശതമാനമായിരുന്നത് ഞായറാഴ്ച ആയപ്പോഴേക്കും 12.48 ആയി ഉയർന്നു. ജനസാന്ദ്രത കൂടിയ കേരളത്തിൽ ജനജീവിതം സാധാരണ രീതിയിലാക്കാനുള്ള ജനങ്ങളുടെ വ്യഗ്രത രോഗവ്യാപന സാധ്യത ഉയർത്തുന്നുണ്ട്. ബസുകളിൽ ജനങ്ങളെ കുത്തി കയറ്റി കൊണ്ടു പോകുന്നത് പതിവാക്കിയിട്ടുണ്ട്. കല്യാണങ്ങളിലും മരണ അവസരങ്ങളിലും അനുവദനീയമായനേക്കാൾ കൂടുതൽ പേർ പങ്കെടുക്കുന്നുണ്ട്. സ്കൂളുകളും തിയേറ്ററുകളും ബാറുകളും കോവിഡ് ഉപാധികളോടെ അല്ലാതെ തുറന്നു പ്രവർത്തിക്കുന്നതും രോഗവ്യാപനം സാധ്യത കൂട്ടാൻ കാരണമായിട്ടുണ്ട്. മുഖത്ത് മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും സാമൂഹ്യ അകലം പാലിക്കാത്ത സ്കൂൾ വിദ്യാർഥികളെയും ഓട്ടോറിക്ഷ ഡ്രൈവർമാരെയും വഴികളിൽ കാണാം. കോവിഡ് രോഗവ്യാപനത്തിന് തോതിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന മഹാരാഷ്ട്രയെക്കാളും മരണസംഖ്യ കേരളത്തിൽ കുറവായതു കൊണ്ട് കോവിഡാനന്തര രോഗങ്ങൾ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാകുന്നില്ല

സംസ്ഥാനത്ത് 24-01-2021, തിങ്കളാഴ്ച 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര്‍ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്‍ഗോഡ് 124 എന്നിങ്ങനെയാണ് ജില്ലകളില്‍ തിങ്കളാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 92,58,401 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് തിങ്കളാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3607 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 469 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 762, കോഴിക്കോട് 731, കോട്ടയം 557, കൊല്ലം 537, പത്തനംതിട്ട 408, തൃശൂര്‍ 423, മലപ്പുറം 390, തിരുവനന്തപുരം 271, കണ്ണൂര്‍ 286, ഇടുക്കി 303, വയനാട് 283, ആലപ്പുഴ 278, പാലക്കാട് 101, കാസര്‍ഗോഡ് 121 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, തിരുവനന്തപുരം 7, കോഴിക്കോട് 6, എറണാകുളം, തൃശൂര്‍, പാലക്കാട് 3 വീതം, വയനാട് 2, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് തിങ്കളാഴ്ച രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5173 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 345, കൊല്ലം 138, പത്തനംതിട്ട 224, ആലപ്പുഴ 395, കോട്ടയം 320, ഇടുക്കി 325, എറണാകുളം 1045, തൃശൂര്‍ 383, പാലക്കാട് 268, മലപ്പുറം 570, കോഴിക്കോട് 593, വയനാട് 177, കണ്ണൂര്‍ 340, കാസര്‍ഗോഡ് 50 എന്നിങ്ങനേയാണ് പരിശോധനാ ഫലം തിങ്കളാഴ്ച നെഗറ്റീവായത്. ഇതോടെ 72,891 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,13,550 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,289 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,02,063 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,226 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1453 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ വെള്ളത്തൂവല്‍ (കണ്ടൈന്‍മെന്റ് വാര്‍ഡ് 4), പത്തനംതിട്ട ജില്ലയിലെ പെരുമറ്റം (സബ് വാര്‍ഡ് 8), കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (6, 7, 9, 10), പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി (9, 26, 38), മലമ്പുഴ (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 407 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →