വാക്‌സിനേഷനില്‍ നേട്ടവുമായി ഇന്ത്യ; ഒരാഴ്ചയ്ക്കുള്ളില്‍ കൊവിഡ് വാക്‌സിനെടുത്തത് 10 ലക്ഷം പേര്‍

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനേഷനില്‍ പുതിയ നേട്ടവുമായി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ലക്ഷം പേരാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വികസിത രാജ്യങ്ങളായ അമേരിക്ക, യുകെ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്‌സിനെടുത്തവരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നിട്ട് നില്‍ക്കുന്നതെന്ന് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

യുകെ പത്തു ലക്ഷം പേര്‍ക്ക് കുത്തിവെപ്പെടുക്കാന്‍ 18 ദിവസമാണെടുത്തത്. അമേരിക്ക പത്തു ദിവസവുമെടുത്തു. എന്നാല്‍ വെറും ആറു ദിവസംകൊണ്ടാണ് ഇന്ത്യ പത്തു ലക്ഷം പേര്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. ജനുവരി 24 രാവിലെ എട്ടു മണി വരെ 15,82,201 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 3,512 സെക്ഷനുകളിലായി 1,91,609 പേര്‍ വാക്‌സിനേഷന്‍ നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →