പ്രവര്‍ത്തന മികവില്ലാത്തവരെ സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്നും മാറ്റി നിര്‍ത്തണമെന്ന് യൂത്ത് ലീഗ് നേതൃത്വം

മലപ്പുറം: മുസ്ലീം ലീഗ് സിറ്റിംഗ് എംഎല്‍എ മാരില്‍ പ്രവര്‍ത്തനമികവില്ലാത്തവരെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് യൂത്ത്‌ലീഗ് നേതൃത്വം. പ്രവര്‍ത്തന മികവില്ലാത്ത എം എല്‍ എ മാരെ വീണ്ടും സ്ഥാനാര്‍ത്ഥികളായി ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കരുതെന്നും, ഇത്തവണ യൂഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ചു വാങ്ങണമെന്നും ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഖാബ് തങ്ങള്‍ പറഞ്ഞു.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലേതുപോലെ മൂന്നുതവണ തുടര്‍ച്ചയായി മത്സരിച്ചവരെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് യൂത്ത് ലീഗ് പറയുന്നില്ല. എന്നാല്‍ യോഗ്യത കൃത്യമായി വിലയിരുത്തിവേണം എംഎല്‍എ മാര്‍ക്ക് വീണ്ടും അവസരം നല്‍കാന്‍. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും ഇത്തവണ കൂടതല്‍ അവസരം നല്‍കണം.

അതുറപ്പാക്കല്‍ തന്റെ ഉത്തരവാദിത്തമാണെന്നും പാണക്കാട് മുനവറലി ശിഖാബ് തങ്ങള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവും, ഉമ്മന്‍ചാണ്ടി നേതൃത്വമേറ്റെടുത്തതും യുഡിഎഫിന് കൂടുതല്‍ കരുത്ത് പകര്‍ന്നിട്ടുണ്ടെന്നും യൂത്ത്‌ലീഗ് തെരഞ്ഞെടുപ്പ് കാമ്പയിന്‍ അടുത്തമാസം ഒന്നിന് മഞ്ചേശ്വരത്തുനിന്നും തുടങ്ങുമെന്നും മുനവറലി ശിഖാബ് തങ്ങള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →