ബാഗ്ദാദില്‍ നടന്ന ചാവേര്‍ ആക്രമണത്തെ അപലപിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍

ന്യൂയോര്‍ക്ക്: ബാഗ്ദാദില്‍ നടന്ന ചാവേര്‍ ആക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങളോട് ഗുട്ടെറസ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെന്നും അദ്ദേഹം പറഞ്ഞു.ബാഗ്ദാദിലെ വസ്ത്രവ്യാപാര വിപണിയില്‍ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇരട്ട ചാവേര്‍ ബോംബാക്രമണം നടന്നത്. ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും 110 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →