കാണ്‍പൂര്‍: ലവ് ജിഹാദ് നിരോധന നിയമത്തിന് കീഴില്‍ മധ്യപ്രദേശില്‍ ആദ്യ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.25 വയസ്സുകാരനായ യുവാവ് വിവാഹം കഴിക്കാനും ഇസ്ലാം മതം സ്വീകരിക്കാനും നിര്‍ബന്ധിക്കുകയും ശാരീരിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ 25 വയസ്സുകാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒരേ മതത്തില്‍ പെട്ടവരാണെന്നാണ് പ്രതി പെണ്‍കുട്ടിയോട് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് വിവാഹം കഴിക്കാനും മതം മാറാനും പരാതിക്കാരിയെ നിരന്തരം നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നതായി ബര്‍വാനി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ രാജേഷ് യാദവ് പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെയുള്ള ഈ ഓര്‍ഡിനന്‍സ് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന മധ്യപ്രദേശിലെ ആദ്യ കേസാണ് ഇത്.
രണ്ടാഴ്ച്ച മുമ്പാണ് ഈ ഓര്‍ഡിനന്‍സ് സംസ്ഥാനത്ത് നിലവില്‍ വരുന്നത്. 10 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.