പുതുവത്സരത്തില്‍ സംസ്ഥാനത്തിന് 3,330 കോടി രൂപ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

ദില്ലി : സംസ്ഥാനത്തിന് പുതുവത്സരത്തില്‍ 3,330 കോടി രൂപ അനുവദിച്ച നരേന്ദ്രമോദി സർക്കാറിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 1,73,030 രൂപയാണ് നികുതി ഇനത്തില്‍ കേന്ദ്രസർക്കാർ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. കഴിഞ്ഞ മാസത്തേക്കാള്‍ 84,000 കോടി രൂപ അധികമാണ് ഇത്തവണ അനുവദിച്ചത്.

കേന്ദ്ര അവഗണന എന്ന സ്ഥിരം പല്ലവി ഇനിയെങ്കിലും സംസ്ഥാന സർക്കാർ ഒഴിവാക്കണം.

സംസ്ഥാനങ്ങളുടെ വികസനത്തിനു വേണ്ടി നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ 11 വർഷമായി നടത്തുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.കേരളത്തിന് ഈ അധിക ധനസഹായം ഏറെ ഗുണകരമാവും എന്നുറപ്പാണ്. കേന്ദ്ര അവഗണന എന്ന സ്ഥിരം പല്ലവി ഇനിയെങ്കിലും സംസ്ഥാന സർക്കാർ ഒഴിവാക്കണം. സംസ്ഥാനത്തിന് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് മോദി സർക്കാരാണെന്നതിനു അടിവരയിടുന്ന താണ് കേന്ദ്രത്തിന്റെ പുതിയ ധനസഹായം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →