രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി,പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും വർദ്ധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടെ ഇത് അഞ്ചാംതവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 85 രൂപ 36 പൈസയും ഡീസലിന് 79 രൂപ 51 പൈസയുമായി ഉയര്‍ന്നു.

അതേസമയം, കൊവിഡിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ ഉത്പാദനം കുറഞ്ഞതാണ് പെട്രോള്‍ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകാന്‍ കാരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. 80 ശതമാനം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യേണ്ടിവരുന്നതാണ് രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →