തിരുവനന്തപുരം: കെ സ്വിഫ്റ്റ് രൂപീകരണത്തെ എതിര്‍ത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍. കെഎസ്ആര്‍ടിസിക്ക് സമാന്തരമായി സ്വിഫ്റ്റ് കമ്പനി വേണ്ടെന്ന് ബിഎംഎസ് പറഞ്ഞു. ട്രേഡ് യൂണിയനുകള്‍ നീക്കത്തെ ശക്തമാക്കി എതിര്‍ക്കും. ശരിയായ ഫണ്ട് ലഭിച്ചാല്‍ കെഎസ്ആര്‍ടിസി ശരിയാകുമെന്നും ബിഎംഎസ്. കെഎസ്ആര്‍ടിസി ഉള്ളപ്പോള്‍ സമാന്തരമായി മറ്റൊരു സ്ഥാപനം അനാവശ്യമാണ്. പിഎസ്‌സി നിയമനം കിട്ടിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്ന് ബിഎംസ് ചോദിച്ചു. എം പാനല്‍ ജീവനക്കാരുടെ ജോലി സ്ഥിരപ്പെടുത്താന്‍ നിലപാട് എടുക്കുമെന്നും ട്രേഡ് യൂണിയന്‍. വസ്തുക്കള്‍ പാട്ടത്തിന് നല്‍കുന്നത് കെഎസ്ആര്‍ടിസിയെ നശിപ്പിക്കാനെന്നും ട്രേഡ് യൂണിയന്‍ വ്യക്തമാക്കി.
അതേസമയം കെ സ്വിഫ്റ്റിനെ കാടടച്ച് എതിര്‍ക്കേണ്ട കാര്യമില്ലെന്ന് സിഐടിയു അധികൃതര്‍ പറഞ്ഞു. ചില അഭിപ്രായങ്ങള്‍ ട്രേഡ് യൂണിയന്‍ മുന്നോട്ട് വച്ചു. കെഎസ്ആര്‍ടിസിയുടെ അവസ്ഥ സങ്കീര്‍ണമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ എന്ത് വില കൊടുത്തും കെ സ്വിഫ്റ്റ് പദ്ധതി നടപ്പിലാക്കാനാണ് എം ഡി ബിജു പ്രഭാകറിന്റെ തീരുമാനം. മുഖ്യമന്ത്രിയും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ നിര്‍ദേശം വച്ചു.

