വാഹനങ്ങളിലെ കറുത്ത ഫിലിം: മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും അടക്കം നിയമ ലംഘകര്‍

തിരുവനന്തപുരം: വാഹനങ്ങളില്‍ കറുത്ത ഫിലിം ഒട്ടിക്കുന്നതിനുളള വിലക്ക്‌ ലംഘിച്ച്‌ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കര്‍ട്ടനും കൂളിംഗ്‌ ഫിലിമും മാറ്റാതെയാണ്‌ നിയമ സഭയിലെത്തിയത്‌. പ്രതിപക്ഷ എംഎല്‍എ മാരും പോലീസ്‌ ഉന്നതരും നിയമം ലംഘിച്ചവരില്‍ പെടുന്നു. ആര്‍ക്കും ഇളവുണ്ടാകില്ലെന്ന പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ വാഹനങ്ങളിലടക്കം നിയമലംഘനം തുടരുകയാണ്‌.

നിയമ സഭാ സമ്മേളനത്തിനെത്തിയ മന്ത്രിമാരായ എസി മൊയ്‌തിന്‍ ,വിഎസ്‌ സുനില്‍കുമാര്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, ജി സുധാകരന്‍ തുടങ്ങിയവരുടെ വാഹനങ്ങളില്‍ കര്‍ട്ടനുകള്‍ നീക്കം ചെയ്‌തിരുന്നില്ല ചില എംഎല്‍എ മാരും ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്നുണ്ട്‌. മന്ത്രിമാര്‍ക്കുപുറമേ ചില ഉന്നത‌ പോലീസ്‌ ഉദ്യോഗസ്ഥരും നിയമം ലംഘിച്ചാണ്‌ യാത്ര .

റോഡ്‌ സുരക്ഷാ മാസം, ഹെല്‍മെറ്റ്‌ ചലഞ്ച്‌ എന്നിവയ്‌ക്കൊപ്പമാണ്‌ ഇപ്പോള്‍ ഓപ്പറേഷന്‍ സ്‌ക്രീനും നടക്കുന്നത്‌. സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ്‌ സംസ്ഥാനത്ത്‌ കഴിഞ്ഞ ദിവസം മുതല്‍ പരിശോധന ശക്തമാക്കിയത്‌. 50 ശതമാനത്തിലധികം കാഴ്‌ച മറയ്‌ക്കുന്ന കൂളിംഗ്‌ ഫിലിമും കര്‍ട്ടനും ഉപയോഗിക്കാന്‍ പാടില്ലെന്നാണ്‌ പ്രധാന നിബന്ധന. ആദ്യഘട്ട നിയമലംഘനത്തിന്‌ 1250 രൂപയാണ്‌ പിഴ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →