റെ​യി​ല്‍​വേ​യി​ല്‍ ലോ​ക്കോ പൈ​ല​റ്റാ​ണെ​ന്നും ബി​രു​ദ​മുണ്ടെന്നും വ്യാജ വിവാഹപരസ്യം നൽകി സ്ത്രീകളെ തട്ടിപ്പിന് ഇരയാക്കുന്ന 52 കാരൻ പിടിയിൽ

ക​ണ്ണൂ​ര്‍: സ്ത്രീ​ക​ൾക്ക് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ത​ട്ടി​പ്പ്​ നടത്തി വന്ന 52 കാ​ര​ന്‍ പോലീസിന്റെ പിടിയിൽ. എ​റ​ണാ​കു​ളം പ​റ​വൂ​ര്‍ സ്വ​ദേ​ശി എം.​പി. ശ്രീ​ജ​നെ​യാ​ണ് പ​ഴ​യ​ങ്ങാ​ടി എ​സ്.​ഐ. ഇ. ​ജ​യ​ച​ന്ദ്രനും സംഘവും ക​ണ്ണൂ​രി​ല്‍ നിന്നും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യി​ല്‍ ലോ​ക്കോ പൈ​ല​റ്റാ​ണെ​ന്നും ബി​രു​ദ​ധാ​രി​യാ​ണെന്നും
വിവരങ്ങൾ നൽകി ഗ്രാ​മ​ങ്ങ​ളി​ലെ വി​വാ​ഹ ബ്യൂ​റോ​ക​ളി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്.

ഇതുവഴി വരുന്ന വിവാഹ ആലോചനകൾ തട്ടിപ്പിനായി ഉപയോഗിക്കുകയായിരുന്നു പതിവ്. പ​ഴ​യ​ങ്ങാ​ടി​യി​ൽ ഒരു സ്ത്രീ​യോ​ടൊ​ന്നി​ച്ച്‌ താ​മ​സി​ച്ചു വ​രു​ന്ന​തി​നി​ടെ മറ്റൊ​രു വി​വാ​ഹ​ബ്യൂ​റോ വ​ഴി വെ​ങ്ങ​ര​യി​ലെ സ്ത്രീ​യെ പ​രി​ച​യ​പ്പെ​ട്ട് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ്ര​ലോ​ഭി​പ്പി​ച്ച്‌ ത​ട്ടി​പ്പി​നി​ര​യാ​ക്കാ​ന്‍ ശ്ര​മി​ക്കുകയായിരുന്നു. ഇ​തി​നി​ട​യിലാണ് പിടിയിലായത്. മ​ല​പ്പു​റ​ത്താ​യി​രു​ന്ന പ്രതിയെ ത​ന്ത്ര​പൂ​ര്‍​വം ക​ണ്ണൂ​രി​ലെ​ത്തി​ച്ചാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ​യ്യ​ന്നൂ​ര്‍ കോ​ട​തിയില്‍ ഹാജരാക്കിയ പ്രതിയെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →