വിദ്യാർത്ഥിനിയ്ക്ക് മുമ്പിൽ നഗ്​നത പ്രദര്‍ശനം നടത്തിയ പ്രതി ഒരു വർഷത്തിന് ശേഷം പിടിയിൽ

കിളിമാനൂര്‍: സ്കൂള്‍ വിദ്യാര്‍ഥിനിക്ക്​ മുന്നില്‍ നഗ്​നത പ്രദര്‍ശനം നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി ഒരുവര്‍ഷത്തിന് ശേഷം പിടിയിൽ. വഞ്ചിയൂര്‍ പുതിയതടം കൃഷ്ണഭവനില്‍ നിന്ന്​ വെമ്പായം കൊഞ്ചിറ നരിക്കല്‍ ജങ്​ഷന് സമീപം തോട്ടിങ്കരവീട്ടില്‍ താമസിക്കുന്ന ഗോപകുമാറിനെ(37)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോത്തന്‍കോട് ആണ്ടൂര്‍ക്കോണം കീഴാവൂരിലെ ഭാര്യാവീടിന്​ സമീപത്തുനിന്നാണ് ഇയാളെ പൊലീസ്​ പിടികൂടിയത്. റൂറല്‍ ജില്ല പൊലീസ്​ മേധാവിക്ക്​ കിട്ടിയ രഹസ്യ വിവരത്തി​ൻ്റ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

2020 ലും നഗരൂര്‍ പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലെ വഞ്ചിയൂര്‍, പട്ടള പുതിയതടം, രാലൂര്‍ക്കാവ് തുടങ്ങിയ പ്രദേശങ്ങളില്‍ ഇയാൾ നഗ്നതാ പ്രദർശനം ആവര്‍ത്തിച്ചതായും പരാതിയുണ്ടായിരുന്നു

ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം നഗരൂര്‍ പൊലീസ്​ സബ് ഇന്‍സ്‌പെക്ടര്‍ എം. സാഹിലിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ വനിത സീനിയര്‍ സിവില്‍ പൊലീസ്​ ഓഫിസര്‍ റീജ, സിവില്‍ പൊലീസ്​ ഓഫിസര്‍മാരായ പ്രവീണ്‍, പ്രജീഷ്, സംജിത് തുടങ്ങിയവരാണ് പോത്തന്‍കോട് നിന്നും പ്രതിയെ പിടികൂടിയത്. ആറ്റിങ്ങല്‍ കോടതി 14 ദിവസത്തേക്ക്​ റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →