തിരുവനന്തപുരം:മഫ്ത്തിയിലെത്തിയ ഡിസിപിയെ തിരിച്ചറിഞ്ഞില്ല എന്ന പേരില്‍ സ്റ്റേഷനില്‍ പാറാവ് നിന്നിരുന്ന വിനതാ സിവില്‍പോലീസ് ഓഫീസര്‍ക്കെതിരെ നടപടിയെടുത്ത കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്കറേക്കെതിരെ ആഭ്യന്തര വകുപ്പിന്റെ താക്കീത്. മേലില്‍ ഇത്തരത്തില്‍ പെരുമാറരുതെന്ന് അഭ്യന്തരവകുപ്പ് മുന്നറിയിപ്പുനല്‍കി. സംഭവം വാര്‍ത്തയായതോടെ ഡിസിപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതെല്ലാം സ്പെഷല്‍ ബ്രാഞ്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേതുടര്‍ന്നാണ് അഭ്യന്തരവകുപ്പ് താക്കീത് നല്‍കിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറാണ് ഐശ്വര്യ. ഐശ്വര്യയുടെ പ്രവര്‍ത്തനം അതിരുകടന്നതായി മേലുദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ ഞായറാഴ്ച(10.01.2021)യാണ് സംഭവം ഉണ്ടായത്. എറണാകുളം നോര്‍ത്ത് വനിതാ പോലീസ് സ്റ്റേഷനിലേക്ക് മഫ്ത്തിയെത്തിയ ഐശ്വര്യ വണ്ടി സ്റ്റേഷനുമുമ്പില്‍ പാര്‍ക്കുചെയ്തശേഷം സ്റ്റേഷനിലേക്ക് നടന്നുകയറുകയായിരുന്നു. സാധാരണ വേഷത്തില്‍ മാസ്ക് ധരിച്ച ഒരു സ്ത്രീ സ്റ്റേഷനിലേക്ക് കടന്നുവരുന്നത് കണ്ട് പാറാവിന് നിയോഗിക്കപ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തടഞ്ഞു. ഇത് ഡിസിപിക്ക് ഇഷ്ടപ്പെട്ടില്ല. ഔദ്യോഗിക വാഹനത്തില്‍ വന്നിട്ടും തന്നെ തിരിച്ചറിഞ്ഞില്ല എന്നതി്ന് ഡിസിപി വിശദീകരണം ചോദിച്ചു. സാധാരണ വേഷത്തിലായതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് അവര്‍ വിശദീകരണവും നല്കി. ഇതില്‍ തൃപ്തി വരാഞ്ഞ ഡിസിപി രണ്ടുദിവസത്തേക്ക് അവരെ ട്രാഫിക്ക് ഡ്യൂട്ടിയിലേക്ക് മാറ്റുകയായിരുന്നു. ഇക്കാര്യങ്ങള്‍ ഡിസിപി മാദ്ധ്യമ പ്രവര്‍ത്തകരോട് വിശദികരിക്കുകയും ചെയ്തിരുന്നു.
ഐശ്വര്യ കൊച്ചിസിറ്റി പോലീസില്‍ ചുമതലയേറ്റിട്ട 10 ദിവസം പോലും സ്ഥലത്തുണ്ടായിരുന്നില്ല.പുതുവര്‍ഷത്തിലാണ് ഐശ്വര്യ ചുമതലയേറ്റത്. പിന്നീട് അഞ്ച് ദിവസം തിരുവനന്തപുരത്തായിരുന്നു. പിന്നെങ്ങനെ സാധാരണ വേഷത്തിലെത്തിയാല്‍ തിരിച്ചറിയുമെന്നാണ് പോലീസ് ഓഫീസര്‍മാര്‍ ഉന്നയിക്കുന്നത്. പോലീസുകാരുമായി കൂടിക്കാഴ്ചയോ,പരേഡ് പരിശോധനയോ ഐശ്വര്യ നടത്തിയിരുന്നില്ല ഈ സാഹചര്യത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ നടപടിയെടുത്തത് ശരിയായില്ല എന്ന അഭിപ്രായമണ് പോലീസുകാര്‍ പങ്കുവയ്ക്കുന്നത്.
എര്‍ണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന് മുന്നിലാണ് ഡിസിപി വാഹനം നിര്‍ത്തിയത്. പാറാവ് നിന്ന വനിത സിവില്‍ പോലീസ് ഓഫീസര്‍ക്ക് ഇവര്‍ പാര്ക്കചെയ്ത വാഹനം കാമാനാകില്ല. വനിതാ സേറ്റേഷനിലെ പാറാവുകാര്‍ കുറച്ച് ഉളളിലാണ് നില്‍ക്കുന്നത്. പോരാത്തതിന് കോവിഡ് പ്രോട്ടോകോളും നിലനില്ക്കുന്നു. സ്റ്റേഷനിലെ സന്ദര്‍ശകരുടെ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ആ അര്‍ത്ഥത്തില്‍ തന്റെ ചുമതല ചുമതല നിര്വഹിക്കുകയണ് സിവില്‍ പോലീസ് ഓഫീസര്‍ ചെയ്തത്. കൃത്യമായി ഡ്യൂട്ടി ചെയ്തതിനെ ഡിസിപി അഭിനന്ദിച്ചിരുന്നുവെങ്കില്‍ എല്ലാവരും അംഗീകരിക്കുമായിരുന്നുവെന്നു പോലീസുകാര്‍ അടക്കം പറയുന്നു.

