അനില്‍ പനച്ചൂരാന്റെ ഭാര്യക്ക്‌ ജോലി നല്‍കണമെന്ന്‌ മുന്‍ മന്ത്രി ഷിബുബേബിജോണ്‍

അനില്‍ പനച്ചൂരാന്റെ ഭാര്യക്ക്‌ ജോലി നല്‍കണമെന്ന്‌ മുന്‍മന്ത്രി ഷിബു ബേബി ജോണ്‍. ഒരുപിടി കവിതകളും സിനിമാ ഗാനങ്ങളും മലയാളിക്ക്‌ സമ്മാനിച്ച അനില്‍ പനച്ചൂരാന്റെ കുടുംബത്തെ മറക്കരുതെന്ന്‌ തുറന്നുപറയുകയാണ്‌ മുന്‍മന്ത്രി ഷിബു ബേബി ജോണ്‍.അനില്‍ പനച്ചൂരാന്റെ മരണത്തെ തുടര്‍ന്ന്‌ ആ കുടുംബത്തെ സന്ദര്‍ശിച്ചശേഷം തന്റെ അഭിപ്രയങ്ങള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. അനിലുമായി തനിക്ക്‌ ഒന്നര പരിറ്റണ്ടിന്റെ സൌഹൃദമുണ്ടായിരുന്നെങ്കിലും കുടുംബ കാര്യങ്ങളൊന്നും അനില്‍ പറഞ്ഞിരുന്നില്ലെന്നും മുന്‍മന്ത്രി പറഞ്ഞു.

കവിതമാത്രമാണ്‌ സമ്പാദ്യമെന്ന വിശ്വസിച്ചിരുന്ന പനച്ചൂരാന്‍ കുടുംബത്തിനായി ഒന്നും കരുതിവെക്കാതെയാണ്‌ യാത്രയാതെന്നും അദ്ദേഹം പറയുന്നു. അനില്‍ പനച്ചൂരാനുമായി 15 വര്‍ഷത്തിലധികാമായി ബന്ധമണ്ടായിരുന്നെങ്കിലും ഇതാദ്യമായിട്ടാണ്‌ ആ വീട്ടില്‍ പോയതെന്നും പ്രതിഭാശാലിയായ അദ്ദേഹത്തിന്റെ വീടും ജീവിത സാഹചര്യങ്ങളും ഉളളുനീറ്റുന്നതായിരുന്നുവെന്നുംഅദ്ദേഹം പറഞ്ഞു . അകാലത്തില്‍ അദ്ദേഹം വിടവാങ്ങിയപ്പോള്‍ അനാഥരായ പറക്കമുറ്റാത്ത രണ്ട്‌ കുഞ്ഞുങ്ങളും ആ സഹോദരിയും നാളെയെന്തെന്നറിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആ സഹോദരിക്ക്‌ ഒരു സഹോദരനായും സുഹൃത്തായും ഞങ്ങള്‍ എല്ലാവരും ഒപ്പമുണ്ടാവുമെന്ന്‌ ഉറപ്പ്‌ നല്‍കി അവിടെ നിന്നും ഇറങ്ങുമ്പോള്‍ മനസില്‍ കുറ്റബോധമായിരുന്നു. ഇക്കാലയളവില്‍ ഒരിക്കല്‍പോലും പനച്ചൂരാന്‍ അദ്ദഹത്തിന്‍റെ ജീവിത പ്രയ3സങ്ങള്‍ എന്നോട്‌ പറഞ്ഞിട്ടില്ല ഞാന്‍ അങ്ങോട്ടും ചോദിച്ചിട്ടില്ല എന്ന ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു. സ്വന്തം കഷ്‌ചപ്പാടുകള്‍ മനസിലൊതുക്കി മറ്റുളളവരുടെ ദുഃഖങ്ങള്‍ പാടിനടന്ന പ്രിയ കവി പനച്ചൂരാനെ നിന്റെ ഓര്‍മ്മകല്‍എന്നും ഒരു നീറുന്ന ഓര്‍മ്മയായി എന്റെ ഉളളിലുണ്ടാവും എന്ന അത്മഗതവുമായി ഷിബു ബേബിജോണ്‍ ഇറങ്ങി.

Share
അഭിപ്രായം എഴുതാം