ന്യൂയോര്‍ക്ക്: സിഗ്നല്‍ ആപ്പിലേക്ക് ആളുകള്‍ കൂട്ടത്തോടെ ഒഴുകിയെത്തുന്നത് ഉറക്കം കളഞ്ഞെന്ന് ആപ്പിന്റെ ജീവനക്കാര്‍. 72 മണിക്കൂറായി നിര്‍ത്താതെ ജോലി ചെയ്യുകയാണെന്നാണ് ഫൗണ്ടേഷന്റെ തലവനായ ബ്രയാന്‍ ആക്ടണ് പറഞ്ഞത്. ആളുകള്‍ കൂടിയതോടെ ഫീച്ചറുകളും സര്‍വര്‍ ശേഷിയും വര്‍ധിപ്പിക്കാനുള്ള ശ്രമിത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 50ല്‍ താഴെ ആളുകള്‍ ജോലി ചെയ്യുന്ന സിഗ്നല്‍ നിലവില്‍ 40 രാജ്യങ്ങളില്‍ പ്ലേ ആപ്പ് സ്റ്റോറില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. മെച്ചപ്പെട്ട അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കാനായി കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതായി സിഗ്നല്‍ ചൊവ്വാഴ്ച ട്വിറ്ററില്‍ പ്രഖ്യാപിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന ചില പുതിയ സിഗ്നല്‍ ഫീച്ചറുകളെക്കുറിച്ച് ഒരു ചെറിയ വിശദീകരണം നല്കുന്നു. ചാറ്റ് വാള്‍പേപ്പറുകള്‍, സിഗ്നല്‍ പ്രൊഫൈല്‍ ഫീഡ്, ആനിമേറ്റ് ചെയ്ത സ്റ്റിക്കറുകള്‍, ഐഒഎസിനായി ഓട്ടോമാറ്റിക്ക് മീഡിയ ഡൗണ്‍ലോഡ് സെറ്റിങ്സ്സ, ഫുള്‍ സ്ക്രീന്‍ പ്രൊഫൈല്‍ ഫോട്ടോ എന്നിവയും അവതരിപ്പിക്കും എന്നാണ് ട്വീറ്റില്‍ പറയുന്നത്. ഇതിനു പുറമേ, സിഗ്നല്‍ ഗ്രൂപ്പ് കോളിംഗ് പരിധി അഞ്ചില്‍ നിന്ന് എട്ടായി ഉയര്‍ത്തിയിട്ടുമുണ്ട്.
സിഗ്നലിൽ ആളുകള്‍ ഒഴുകിയെത്തുന്നു: 72 മണിക്കൂറായി ഉറക്കം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാര്‍
