ചെന്നൈ: ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചപ്പോൾ അമിത് ഷായെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍. ഭാസ്ക്ര്‍, പുരുഷോത്തമന്‍ എന്നിവരാണ് പിടിയിലായത്. ഒരാൾ ഓടി രക്ഷപെട്ടു.
ചെന്നൈ റായപേട്ടയിലെ സായിദ് അബൂബക്കര്‍ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. പൊലീസിനോടും ഇതേ ഭീഷണി ആവർത്തിച്ചു. വാക്കു തര്‍ക്കത്തിനൊടുവില്‍ പ്രാദേശിക നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
13 – 1 – 2021 ബുധനാഴ്ച കട അടയ്ക്കുന്നതിന് തൊട്ടുമുമ്പ് മൂന്ന് ചെറുപ്പക്കാര്‍ എത്തി ചിക്കന്‍ ഫ്രൈഡ് റൈസ് ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം കഴിച്ചശേഷം പണം നല്‍കാതെ ഇവര്‍ മടങ്ങാനൊരുങ്ങി. ഇതേതുടര്‍ന്ന് ഹോട്ടലുടമ തടഞ്ഞു. ഇതോടെ തങ്ങള്‍ ബിജെപി നേതാക്കളാണെന്നും കട പൂട്ടിക്കുമെന്നും ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി.
ഹോട്ടലുടമ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തിയതോടെ ഉദ്യോഗസ്ഥര്‍ക്ക് നേരെയും യുവാക്കള്‍ ഇക്കാര്യം ആവർത്തിച്ചു. അമിത് ഷായുടെ ഓഫീസിലേക്ക് നേരിട്ട് വിളിക്കാന്‍ സ്വാധീനം ഉണ്ടെന്നും പൊലീസുകാരുടെ ജോലി കളയുമെന്നുമായിരുന്നു ഭീഷണി. പോലീസ് പിടികൂടാൻ ശ്രമിച്ചപ്പോൾ മൂന്ന് യുവാക്കളും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
ഇതിൽ രണ്ട് പേരാണ് പൊലീസിന്റെ പിടിയിലായത്. രക്ഷപ്പെട്ട ആള്‍ക്കായി അന്വേഷണം തുടരുകയാണ്.