റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

12 തവണ അഖിലേഷ് യാദവ് തന്റെ യുപി സന്ദര്‍ശനം തടഞ്ഞിട്ടുണ്ടെന്ന് ഒവൈസി

January 13, 2021 - 1:00 pm

വാരണാസി: മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 12 തവണ യുപി സന്ദര്‍ശിക്കുന്നതില്‍ നിന്ന് അഖിലേഷ് തന്നെ തടഞ്ഞുവെന്ന് ഓള്‍ ഇന്ത്യ മജ്ലിസ് ഇ-ഇറ്റെഹാദുല്‍ മുസ്ലിമീന്‍ (എഐഐഎം) മേധാവി അസദുദ്ദീന്‍ ഒവൈസി. സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) പ്രസിഡന്റ് ഓം പ്രകാശ്പ രാജ്ഭര്‍ എന്റെ സുഹൃത്താണ്, തന്നെ തടഞ്ഞ അതേ യുപിയില്‍ എസ്ബിഎസ്പിയ്‌ക്കൊപ്പം ശക്തി തെളിയിക്കുമെന്നും ഒവൈസി പറഞ്ഞു.’ഭഗിദാരി സങ്കല്‍പ് മോര്‍ച്ച’ എന്ന വലിയ സഖ്യത്തിന്റെ ഭാഗമായി 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഒവൈസിയും രാജ്ഭറും കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.മതേതര പാര്‍ട്ടിയെന്ന സമാജ്വാദി പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ത്തുകൊണ്ട് ഉത്തര്‍പ്രദേശിലെ മുസ്ലീം വോട്ടര്‍മാരില്‍ സ്വന്തം സ്വാധീനം ചെലുത്താനാണ് അഖിലേഷിനെതിരായ ആക്രമണത്തിലൂടെ ഒവൈസി ശ്രമിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *