ലൈഫ്‌ മിഷന്‍ കേസില്‍ സിബിഐ അന്വേഷണം കടുപ്പിക്കുന്നു

തിരുവനന്തപുരം:വിദേശ സഹായ നിയന്ത്രണ ചട്ടംഘനത്തിന്‌ പുറമേ അഴിമതി നിരോധന നിയമവും ചുമത്തി ലൈഫ്‌ മിഷന്‍ കേസ്‌ കടുപ്പിക്കാന്‍ സിബിഐ നീക്കം. എമിറേറ്റ്‌ റെഡ്‌ ക്രസന്‍റ് നല്‍കിയ 20 കോടിയില്‍ 4.48 കോടി കോഴയായി നല്‍കിയെന്നും,സ്വപ്‌നയുടെ ലോക്കറിലെ ഒരുകോടി ലൈഫ്‌ കരാര്‍ കിട്ടിയ യൂണിടാക്‌, ശിവശങ്കറിന്‌ നല്‍കിയ കോഴയാമെന്നുമാണ്‌ കണ്ടെത്തല്‍. ആറ്‌ ഫോണുകളും നല്‍കിയെന്ന്‌ കമ്പനിയുടമ സന്തോഷ്‌ ഈപ്പന്‍ സമ്മതിച്ചിട്ടുണ്ട്‌. ഫോണിന്‌ 3.93 ലക്ഷം രൂപ ചെലവായി. ഇതിലൊരു ഫോണാണ്‌ ശിവശങ്കര്‍ ഉപയോഗിച്ചിരുന്നത്‌. ഒരു കുറ്റകൃത്യത്തില്‍ രണ്ട്‌ ഏജന്‍സിയുടെ അന്വേഷണം നിയമപരമല്ലാത്തതിനാല്‍ വിജിലന്‍സിന്‍റെ കേസ്‌ റദ്ദാക്കാനാണ്‌ സാധ്യത.

ഒരുകോടിക്കുമുകളിലെ വിദേശ സംഭാവന അന്വേഷിക്കാന്‍ സിബിഐക്കാണ്‌ അധികാരം ലൈഫിലെ 36 പദ്ധതികളില്‍ 26 ഉം രണ്ട്‌ കമ്പനികള്‍ക്ക്‌ ലഭിച്ചതിലും അന്വേഷണമുണ്ടാവും. വിദേശത്തടക്കം ഗൂഡാലോചന നടത്തിയതിന്‌ ഐപിസി 120(ബി)വകുപ്പ്‌ സിബിഐ ചുമത്തിയിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിക്കാം.എന്നാല്‍ മറ്റുപദ്ധതികള്‍ക്ക്‌ വിദേശ സഹായത്തിന്‌ കേന്ദ്രനുമതി വേണം. ലൈഫിലേത്‌ അധോലോക ഇടപാടെന്നാണ്‌ സിബിഐ പറയുന്നത്‌. ലൈഫ്‌ മിഷനുമായുളള ധാരണാ പത്രത്തിലാണ്‌ 20 കോടിയെത്തിയത്‌. ധാരണാപത്രം ഇല്ലെങ്കില്‍ കോഴയിടപാട്‌ അസാധ്യമാവുമായിരുന്നു. ഒപ്പിട്ട സിഇഒ യുവി ജോസും അംഗീകരിച്ച ഉദ്യോഗസ്ഥരും സര്‍ക്കാരിന്റെ ഭാഗമാണ്‌. ലെഫ്‌ മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്‌ ഒപ്പിട്ടതെന്നും സിബിഐ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →