സുല്‍ത്താന്‍ ബത്തേരി: വടക്കനാട് വീണ്ടും കടുവ ഇറങ്ങി.ആടിനെ കൊന്നു തിന്നു.
12 – 1 – 2021 ചൊവ്വാഴ്ച പുലര്‍ച്ച പണയമ്പത്തെ ചടച്ചിപ്പുര കുഞ്ഞുലക്ഷ്മിയുടെ ആട്ടിന്‍കൂട്ടില്‍ കെട്ടിയ ആടുകളിലൊന്നിനെയാണ് കടുവ കൊന്നത്.
കുഞ്ഞുലക്ഷ്മി ആടിന്റെ കരച്ചില് കേട്ട് പുറത്തിറങ്ങിയപ്പോൾ കടുവയെ കണ്ടതായും പറയുന്നുണ്ട്. എന്നാൽ ചൊവ്വാഴ്ച പകല്‍ പ്രദേശത്ത് വനംവകുപ്പ് നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്തിയില്ല.
രണ്ടുമാസം മുമ്പ് ഇവിടെ കടുവ ഇറങ്ങിയിരുന്നു. ആ കടുവയാണ് ഇപ്പോഴും ഇറങ്ങിയതെന്നാണ് വനപാലകർ കരുതുന്നത്.വടക്കനാട്, പണയമ്പം ഭാഗങ്ങള്‍ ചെതലയം കാടിനോടു ചേര്‍ന്നാണ്. ബന്ദിപ്പൂര്‍, മുതുമല കടുവാസങ്കേതങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന മുത്തങ്ങ വനത്തില്‍നിന്നു വന്യമൃഗങ്ങൾ വടക്കനാട് എത്താറുണ്ട്.ഒരു വര്‍ഷം മുമ്പ് വടക്കനാട് കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ ജഡയന് എന്ന ആദിവാസിയെ കടുവ കൊന്ന് തിന്നിരുന്നു.

