പാല: പി. ജെ ജോസഫിന്റെ മകന് അപു ജോണ്‍ ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് താനല്ല പാര്‍ട്ടിയാണ് പറയേണ്ടതെന്ന് അപു ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് മലബാര്‍ മേഖല യോഗം അപു ജോസഫ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് തിരുവമ്പാടി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ അപു ജോസഫ് നീക്കം തുടങ്ങി. തിരുവമ്പാടി സീറ്റ്
മുസ്ലിം ലീഗില്‍ നിന്ന് ഏറ്റെടുക്കാനാണ് ജോസഫ് ഗ്രൂപ്പ് ശ്രമിക്കുന്നത്. തിരുവമ്പാടി മണ്ഡലം ഏറ്റെടുക്കണമെന്ന് യൂത്ത് ഫ്രണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല മാറ്റം ക്രൈസ്തവ മേഖലയില്‍ സഭാ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇതെന്നാണ് കരുതുന്നത്. പകരം മുസ്ലിം ലീഗിന് പേരാമ്പ്ര മണ്ഡലം നല്‍കാനാണ് കേരളാ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

