ഇസ്ലാമാബാദ്: ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം പുനസ്ഥാപിക്കുന്നതുവരെ ഇന്ത്യയുമായി ചര്‍ച്ചകള്‍ സാധ്യമല്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവുമായും പാകിസ്ഥാന് ശത്രുതയില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരങ്ങള്‍ പിന്‍വലിക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതോടെ പാകിസ്ഥാനില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പത്താന്‍കോട്ട് വ്യോമസേനാ താവളത്തിന് നേരെ 2016 ല്‍ പാകിസ്ഥാന്‍ നടത്തിയ ഭീകരാക്രമണത്തെ ത്തുടര്‍ന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി 2019 ഫെബ്രുവരി 26 ന് ഇന്ത്യ പാകിസ്ഥാന്റെ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ പരിശീലന ക്യാമ്പ് തകര്‍ത്തിരുന്നു.

