കൊല്ലം: ഏഷ്യനെറ്റ് ന്യൂസിലെ ആക്ഷേപ ഹാസ്യ പരിപാടി മുന്‍ഷിയില്‍ ആദ്യമായി മുന്‍ഷിയുടെ വേഷം അവതരിപ്പിച്ച കെപി ശിവശങ്കര കുറുപ്പ് അന്തരിച്ചു. കൊല്ലം പരവൂര്‍ സ്വദേശിയാണ്. പത്തുവര്‍ഷത്തോളം മുന്‍ഷിയെന്ന കഥാപാത്രത്തെ ഇദ്ദേഹം അവതരിപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. അതോടെ മുന്‍ഷി യോട് വിടപറയുകയായിരുന്നു.
20 വര്‍ഷത്തോളമായി ഏഷ്യാനെറ്റ് ന്യൂസ് പ്രക്ഷേപണം ചെയ്യുന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പ് പരിപാടിയാണ് മുന്‍ഷി . ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ സംപ്രക്ഷണം ചെയ്യപ്പെട്ട ടെലിവിഷന്‍ പരിപാടി എന്ന നിലയില്‍ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കാര്‍ഡ്‌സില്‍ ഇടം നേടിയ പരിപാടിയാണ് മുന്‍ഷി.

