തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 15 കാരി തൂങ്ങിമരിച്ച സംഭവത്തില്‍ ആണ് സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊടങ്ങാവിള സ്വദേശി ജോമോനാണ് പിടിയിലായത്.
സംഭവദിവസം പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി മർദിച്ചതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് പെൺകുട്ടിയുടെ സഹോദരി മൊഴി നൽകിയത്.
സഹോദരിയും, ജോമോനും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് പെണ്‍കുട്ടിയെ നെയ്യാറ്റിന്‍കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ പെൺകുട്ടി മരണപ്പെടുകയായിരുന്നു.
പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ജോമോന് കടന്നുകളഞ്ഞ ജോമോനെ 10-1-2021 ഞായറാഴ്ചയാണ് നെയ്യാറ്റിന്‍കര പോലീസ് പിടികൂടിയത്.