അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ ഉത്തര​വാദിത്തം ബാങ്കിനാണെന്ന് ശീ​യ ഉ​പ​ഭോ​ക്തൃ തര്‍​ക്ക​ പ​രി​ഹാ​ര ക​മ്മി​ഷ​ൻ ഉത്തരവ്

ന്യൂ​ഡ​ല്‍​ഹി: അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ പി​ഴ​വു​മൂ​ല​മ​ല്ല പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​തെ​ങ്കി​ല്‍ ഉത്തര​വാ​ദി​ത്തം ബാങ്കി​നാണെന്ന് ദേ​ശീ​യ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​ പ​രി​ഹാ​ര ക​മ്മി​ഷ​ൻ ഉത്തരവ്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നു​ള്ള ജെ​സ്ന ജോ​സി​ന് അ​നു​കൂ​ല​മാ​യി ജി​ല്ലാ, സം​സ്ഥാ​ന ഫോറങ്ങ​ള്‍ സമാന ഉത്തരവ് നൽകിയിരുന്നു. ഇതിനെ​തി​രേ എ​ച്ച്‌ഡി​എ​ഫ്സി ബാ​ങ്ക് നല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​യാ​ണു ദേ​ശീ​യ ഫോ​റ​ത്തി​ന്റെ വി​ധി.

പ്ര​വാ​സി​ അ​ക്കൗ​ണ്ടി​ല്‍​ നി​ന്നും പ​ണം പി​ന്‍​വ​ലി​ക്ക​പ്പെ​ട്ട​തി​നു ബാ​ങ്ക് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നെ​തി​രെ​യാ​ണു ജെ​സ്ന ജി​ല്ലാ ഫോ​റ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

6000 യു​എ​സ് ഡോ​ള​റാ​ണു ഫോ​റെ​ക്സ് കാ​ര്‍​ഡു​ള്ള ജെ​സ്ന​യു​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് പി​ന്‍​വ​ലി​ക്ക​പ്പെ​ട്ട​ത്.

കാ​ര്‍​ഡ് സു​ര​ക്ഷി​ത​മാ​യി വ​യ്ക്കാ​തി​രു​ന്ന​തും ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച്‌ എ​സ്‌എം​എ​സ് സ​ന്ദേ​ശം വേ​ണ്ടെ​ന്ന് അ​ക്കൗ​ണ്ട് ഉ​ട​മ തീ​രു​മാ​നി​ച്ച​തു​മാ​ണു പ്ര​ശ്ന​ത്തി​നു കാ​ര​ണമെന്നായിരുന്നു ബാ​ങ്ക് വാ​ദി​ച്ചത്.

എ​ന്നാ​ല്‍ കാ​ര്‍​ഡ് മോ​ഷ്ടി​ക്ക​പ്പെ​ട്ടെ​ന്നു തെ​ളി​വി​ല്ലാ​ത്ത​പ്പോ​ള്‍ ഉ​ത്ത​ര​വാ​ദി​ത്തം ബാങ്കി​നു ത​ന്നെ​യാ​ണെ​ന്ന് കമ്മിഷൻ വിലയിരുത്തി.

പിഴവ് അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടേ​തല്ലെങ്കിൽ​ത്ത​ര​വാ​ദി​ത്തം ബാ​ങ്കി​നെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് 2017 ജൂ​ലൈ ആ​റി​ന്റെ സ​ര്‍​ക്കു​ല​റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​മു​ണ്ടെ​ന്നും ദേ​ശീ​യ ഫോ​റം അം​ഗം ജി. ​വി​ശ്വ​നാ​ഥ​ന്‍ ഉ​ത്ത​ര​വി​ല്‍ പറഞ്ഞു.

ബാ​ങ്ക് 6,110 ഡോ​ള​റി​നു തു​ല്യ​മാ​യ ഇ​ന്ത്യ​ന്‍ രൂ​പ​യും 12 ശ​ത​മാ​ന​ത്തി​നു പ​ലി​ശ​യും അ​ക്കൗ​ണ്ട് ഉ​ട​മ​യ്ക്കു​ണ്ടാ​യ മാ​ന​സി​ക​പ്ര​യാ​സ​ത്തി​നു 40000 രൂ​പ​യും കേ​സ് ന​ട​ത്തി​പ്പു ചെ​ല​വാ​യി 5000 രൂ​പ​യും ന​ല്‍​ക​ണ​മെ​ന്നു ജി​ല്ലാ ഫോ​റം വി​ധി​ച്ചു. ഇ​തി​നെ​തി​രേ ബാ​ങ്ക് ന​ല്‍​കി​യ അ​പ്പീ​ല്‍ സം​സ്ഥാ​ന ഫോ​റം ത​ള്ളി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →