കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നു

ചെന്നൈ: കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ആയിരുന്ന അപ്‌സരാ റെഡ്ഢി തമിഴ്‌നാട്ടില്‍ എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങുന്നു.
അണ്ണാ ഡിഎംകെ യുടെ ഭാഗമായാണ് അപ്‌സര എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത്.

അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായ ആദ്യ ട്രാന്‍സ്‌ജെന്‍ഡറായിരുന്നു അപ്‌സര റെഡ്ഢി. ആഴ്ചകൾക്ക് മുമ്പ് അപ്സര പാർട്ടി വിട്ടിരുന്നു.കോണ്‍ഗ്രസ് തമിഴ്‌നാട് നേതൃത്വം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൃത്യമായ പരിഗണന നല്‍കാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി.ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് അപ്‌സര വ്യക്തമാക്കിയത്.രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം അടഞ്ഞ അധ്യായമാണെ ന്നും അവര്‍ പറഞ്ഞു.

പാര്‍ട്ടിവിട്ടെത്തിയ അപസരയ്ക്ക് ചെന്നൈ ഒഎംആറില്‍ തന്നെ സീറ്റ് നല്‍ക്കുമെന്ന് അണ്ണാ ഡിഎംകെ വ്യക്തമാക്കി.

2020 ജനുവരിയിൽ രാഹുല്‍ഗാന്ധി മുന്‍കൈ എടുത്താണ് അപ്‌സര റെഡ്ഡിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. എഐഎഡിഎംകെയില്‍ നിന്നായിരുന്നു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.വികെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി യോഗത്തില്‍ പ്രതിഷേധിച്ചാണ് അപ്‌സര അന്ന് പാര്‍ട്ടി വിട്ടത്.

ചരിത്രത്തില്‍ ആദ്യമായായിരുന്നു ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാ ഗത്തില്‍നിന്നൊരാള്‍ എഐസിസി ജനറല്‍ സെക്രട്ടറിയായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →