കോട്ടയം ഫെബ്രുവരി 21: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം. ബലാത്സംഗ കേസിലെ 14-ാം സാക്ഷിയായ മറ്റൊരു കന്യാസ്ത്രീയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മഠത്തില്‍വച്ച് ഫ്രാങ്കോ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും വീഡിയോ കോളിലൂടെ അശ്ശീല സംഭാഷണങ്ങള്‍ നടത്തിയെന്നുമാണ് കന്യാസ്ത്രീ ആരോപിക്കുന്നത്.
ബീഹാറില്‍ ജോലി ചെയ്യുകയായിരുന്ന കന്യാസ്ത്രീ കേരളത്തിലെ ഒരു മഠത്തിലെത്തിയപ്പോഴായിരുന്നു ഫ്രാങ്കോ അപമര്യാദയായി പെരുമാറിയതെന്നാണ് മൊഴി.

