19 കാരിയെ കത്തി കാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അതേ കത്തി കൊണ്ട് പെൺകുട്ടി കുത്തിക്കൊലപ്പെടുത്തി

ചെന്നൈ: 19 കാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അതേ കത്തി പിടിച്ചു വാങ്ങി പെൺകുട്ടി കുത്തിക്കൊലപ്പെടുത്തി.
പെൺകുട്ടിയുടെ ബന്ധുവിൻ്റെ അയൽവാസിയായ അജിത് എന്ന 20 കാരനാണ് കൊല്ലപ്പെട്ടത്.

തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ ഷോളവാരത്ത് 5-1 – 2021 നാണ് സംഭവം. ബന്ധുവീട്ടില്‍ വിരുന്നു വന്ന പെൺകുട്ടി വീടിന് പുറത്തുള്ള ശൗചാലയത്തില്‍ പോകാന്‍ ഇറങ്ങിയ സമയം നോക്കി മദ്യലഹരിയിലായിരുന്ന അജിത് കത്തി കാണിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എതിർത്തു നിന്ന പെണ്‍കുട്ടി യുവാവിൻ്റെ കൈയ്യിൽ നിന്ന് കത്തി പിടിച്ചു വാങ്ങി കുത്തി വീഴ്ത്തി. സംഭവ സ്ഥലത്ത് വച്ച്‌ തന്നെ അജിത് മരിച്ചു.

സംഭവത്തെക്കുറിച്ച്‌ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →