സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും നോട്ടിസ് നല്‍കി കസ്റ്റംസ്

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും നോട്ടിസ് നല്‍കി കസ്റ്റംസ്. വീട്ടിലേക്കാണ് കസ്റ്റംസ് നോട്ടിസ് അയച്ചത്. നേരത്തെ നോട്ടിസ് അയച്ചത് ഓഫീസ് വിലാസത്തിലായിരുന്നു.

അ​സി. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ ചോ​ദ്യം ചെ​യ്യാ​ൻ സ്പീ​ക്ക​റു​ടെ അ​നു​മതി ആ​വ​ശ്യ​മി​ല്ലെ​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ മാ​ത്രം അ​നു​മ​തി മ​തി​യെ​ന്നുമാണ് ക​സ്റ്റം​സ് നി​ല​പാ​ട്.

അതേസമയം കേസില്‍ കസ്റ്റംസ് അന്വേഷണം തടസപ്പെടുത്തില്ലെന്ന് പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →