മാലേഗാവ് സ്ഫോടനക്കേസിൽ ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂർ എൻഐഎ കോടതി മുൻപാകെ ഹാജരായി

മുംബൈ: 2008 ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ എംപി പ്രഗ്യ സിംഗ് താക്കൂർ, ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത്, മേജർ (റിട്ട.) രമേശ് ഉപാധ്യായ എന്നിവരുൾപ്പെടെ നാല് പേർ 04/01/21 തിങ്കളാഴ്ച പ്രത്യേക എൻഐഎ കോടതിയിൽ ഹാജരായി.

കഴിഞ്ഞ മാസം രണ്ടു തവണ പ്രഗ്യ സിംഗ് ഠാക്കൂർ കോടതിയിൽ ഹാജരാകുന്നതിൽ വീഴ്ച വരുത്തിയിരുന്നു. ഇതിൽ പ്രത്യേക ജഡ്ജി പി ആർ സിട്രെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസിലെ വാദം 05/01/21 ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

“കോൺഗ്രസിൻ്റെ പീഡനങ്ങളാൽ താൻ ഇപ്പോഴും കഷ്ടപ്പെടുകയാണ്. എന്നെ കൊല്ലാൻ അവർ ആഗ്രഹിച്ചുവെങ്കിലും ,ഞാൻ തിരിച്ചുവരികയാണ്. കോടതിയുടെ ഉത്തരവുകൾ ഞാൻ പാലിക്കും.” പ്രഗ്യ സിംഗ് താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →