ആലപ്പുഴ: ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് സഹോദരങ്ങൾ മരിച്ചു. ചെറിയനാട് നടാലില്‍ തെക്കേതില്‍ വീട്ടില്‍ ഹരിദാസ് – സുജിത ദമ്പതികളുടെ മക്കളായ ഷണ്മുഖന് (22), അപ്പു (19) എന്നിവരാണ് മരിച്ചത്.
മാവേലിക്കര – കോഴഞ്ചേരി എം.കെ റോഡില്‍ 2-1 – 2021 ശനിയാഴ്ച രാത്രി 11നാണ് അപകടം. കുളിക്കാം പാലത്തുള്ള മുത്തശ്ശിയെ കാണാന്‍ പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപ്പു സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഷണ്മുഖന് ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മരിച്ചത്.
ഡിപ്ലോമ കഴിഞ്ഞ് സേലത്ത് ജോലിയുണ്ടായിരുന്ന ഷണ്മുഖന് കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടിലായിരുന്നു. മരിച്ച അപ്പു പ്ലസ് ടു കഴിഞ്ഞിരുന്നു. സംസ്കാരം 3 – 1 – 2021 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കുളിക്കാം പാലത്തുള്ള അമ്മയുടെ വീട്ടില്‍ നടക്കും.

